AYYANTHOLE DESHAM PULIKKALI SANGADAKA SAMITHI
ഒരു ദേശത്തിന്റെ സ്വപ്ന സാക്ഷാത്കാരം ക്രമേണ ഒരു സാംസ്കാരിക കൂട്ടായ്മയായി മാറുകയും പടിപടിയായി പടർന്നു പന്തലിച്ച് ആ ദേശത്തിലെ ജനതയുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്ന നിലയിലാവുകയും ചെയ്ത ചരിത്രമാണ് അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടേത്. നാനാവിധ സാമൂഹിക സേവനങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി സൗജന്യ പി എസ് സി കോച്ചിങ് ക്ലാസുകൾ ആരംഭിക്കുന്നത്. 2017 ഒക്ടോബർ രണ്ടിന് സൺഡേ ബാച്ചായി ആരംഭിച്ച് പിന്നീട് 2018 ജനുവരി 20ന് റെഗുലർ ബാച്ചും ആരംഭിക്കുകയാണ് ഉണ്ടായത്. 2022 മുതൽ അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയും അപ്പൻ തമ്പുരാൻ സ്മാരക വായനശാലയും സംയുക്തമായാണ് പി എസ് സി കോച്ചിങ്ങ് ക്ലാസുകൾ നടത്തിപ്പോരുന്നത്.
ശ്രീ ധീരജ് കെ സി യുടെ നേതൃത്വത്തിൽ നടന്നുവരുന്ന ക്ലാസുകളുടെ ഫലമായി ഇതിനോടകം 6 ബാച്ചുകളിൽ നിന്നായി അറുന്നൂറോളം പേര് വിവിധ റാങ്ക് ലിസ്റ്റുകളിൽ ഇടം നേടുകയും ഇതിൽ 410 പേർ വിവിധ സർക്കാർ വകുപ്പുകളിൽ സർവീസിൽ പ്രവേശിക്കുകയും ഉണ്ടായിട്ടുണ്ട്.2022,2023 വർഷങ്ങളിൽ പി എസ് സി പരീക്ഷയിൽ വിവിധ റാങ്ക് ലിസ്റ്റുകളിൽ പുലിമടയിൽ നിന്ന് ഇടം നേടിയവരുടെ എണ്ണം താഴെ നൽകുന്നു.
Sr. No | Post | No. of candidates included in the post |
---|---|---|
1 | High court OA | 5 nos(including 2nd rank) |
2 | UPST | 5 Nos |
3 | Secretariat OA | 7 Nos (including first rank) |
4 | LGS 2022 | 28 Nos (Including 1st, 6th rank) |
5 | Highcourt Asst 2022 | 3 Nos |
6 | LDC 2022 | 57 Nos (Including 1st, 5th rank) |
7 | Statistical Asst | 3 Nos (Including 3rd rank) |
8 | CPO 2021 | 37 Nos (Including 4th rank) |
9 | Fire women | 1 Nos (3rd rank) |
10 | Women CPO 2022 | 5 Nos |
11 | Secretariat Asst | 3 Nos |
12 | Inspecting Asst in Legal metereology | 1 Nos (59th rank) |
13 | Assistant sales man 2022 | 55 Nos(Including 1st & 3rd rank) |
14 | Fireman 2022 | 6 Nos(Including rank 37) |
15 | SI 2022 | 8 Nos (Including rank 4) |
16 | SBCID Asst 2022 | 9 Nos |
17 | Civil excise officer 2022 | 5 Nos (including10th rank) |
18 | KSBCDC Asst | 1 Nos (Rank 46) |
19 | KAT Asst 2022 | 6 Nos( Including rank 62) |
20 | VFA 2023 | 22 Nos (Inuding 25th rank) |
21 | Company board LGS 2023 | 26 Nos |
22 | LDC Malp 2022 (NCA) | 2 Nos (Including Rank 4) |
23 | Jr. Asst Kerala Ceramics | 1 Nos (Including Rank 68) |
24 | Female APO 2023 | 2 Nos |
25 | Assistant prison officer | 4 (Including 59th rank) |
26 | Jr. Asst grade II (KSRTC etc.) | 6 Nos |
27 | Bevco Ld 2023 | 15 (Including 49th rank) |
28 | Excise Inspector | 2 ( Rank 18 & 36) |
29 | Sales Asst HDCK | 1 Nos (Rank 2) |
30 | HSA Kannur | 1 Nos (Rank 15) |
31 | Jr. Asst NIT | 1 Nos ( Rank 46) |
32 | HSA Thrissur | 1 Nos ( Rank 16) |
33 | Lab Asst NCA | 2 Nos ( Rank 3 & 6) |
34 | Jr. Asst KSFE | 21 Nos |
35 | University Asst | 5 Nos |
36 | Women civil excise officer | 6 ( Including 1st rank) |
37 | Civil police officer 2024 | 23 Nos (Including Rank 2 &5) |
38 | Women Cpo 2024 | 6 Nos (Inuding rank 37) |
39 | LD Typist | 1 Nos ( Rank 10) |
40 | SI Armed | 1 Nos ( Rank 20) |
41 | SI Open | 2 Nos ( Rank 25 & 131) |
പി എസ് സി ക്ലാസ്സിലെ ചില പഠന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ക്ലാസ്സിലെ പഠിതാക്കൾ തന്നെയാണ് എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. ഇത് വഴി അദ്ധ്യാപനവും അദ്ധ്യയനവും തമ്മിലുള്ള അന്തരം ഒഴിവാക്കാനും ആകുന്നു. വരും കാലത്തും ഈ മാതൃകാപരമായ സാമൂഹിക സേവനം കൂടുതൽ കാര്യക്ഷമതയോടെ തന്നെ നടപ്പിലാക്കാൻ സാധിക്കുമെന്നും, ദേശത്തെ അഭ്യസ്ഥവിദ്യരായ യുവതയുടെ സർക്കാർ ജോലി എന്നുള്ള സ്വപ്നം സാക്ഷാത്കരിക്കാനുള്ള ചവിട്ടുപടിയാകാൻ കഴിയുമെന്നും തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.